കട്ടപ്പന: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് നരിയംപാറ മന്നം മെമ്മോറിയൽ ഹൈസ്കൂൾ ഒരാഴ്ച നീളുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കും. സ്കൂൾതലത്തിൽ സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ പ്രസംഗ മത്സരം, പതാക നിർമാണം, ക്വിസ് മത്സരം, ദേശഭക്തിഗാന മത്സരം, ചരിത്ര പ്രദർശനം, റാലി, സ്വാതന്ത്ര്യദിന പരേഡ് തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. വാരാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ നിർമിച്ച മികച്ച പതാകകൾ തെരഞ്ഞെടുത്ത് സ്കൂളിന് സമീപത്തെ വീടുകൾ, അംഗൻവാടികൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ വിതരണം ചെയ്തു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ പി.കെ. തനുജറാണി, സെക്രട്ടറി അനുജ ബേബി, ഹെഡ്മിസ്ട്രസ് എൻ. ബിന്ദു, പി.ടി.എ പ്രസിഡന്റ് സി.പി. ബിനു, സ്കൂൾ അഡ്മിനിസ്‌ട്രറ്റേർ എസ്.എസ്. അനിത ശേഖർ, സ്കൗട്ട് മാസ്റ്റർ കെ.വി. സിജോ, അധ്യാപകരായ എം.എസ്. സിന്ധുമോൾ, കെ.കെ. സുരേഷ്, കെ.ആർ. അനിത, അനില രവീന്ദ്രൻ, മഹേഷ് ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.