വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി

തൊടുപുഴ: ഇടുക്കി താലൂക്കിലെ വാഴത്തോപ്പ് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന അംഗൻവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയം, സി.ബി.എസ്​.ഇ ,ഐ.സി.എസ്​.ഇ സ്കൂളുകൾ ഉൾപ്പെടെയുള്ള എല്ലാ സ്കൂളുകൾക്കും മരിയാപുരം പഞ്ചായത്തിലെ വിമല ഹൈസ്കൂൾ, വിമലഗിരി സെന്‍റ്​ മേരീസ് ഹൈസ്കൂൾ/ഹയർ സെക്കൻഡറി സ്കൂൾ, മരിയാപുരം എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധാഴ്ച അവധി ആയിരിക്കുമെന്ന് കലക്​ടർ അറിയിച്ചു. കോളജുകൾ. പ്രഫഷനൽ കോളജുകൾ, റെസിഡൻഷ്യൽ സ്കൂളുകൾ എന്നിവക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്‍റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.