ചെറുതോണി: ജില്ല ഭരണകൂടത്തിന് മൂക്കിന് കീഴില്‍ കഴിയുന്ന ഗാന്ധിനഗറിലെ ആളുകൾക്ക് പട്ടയം വിതരണം ചെയ്യാത്തത് പ്രതിഷേധാര്‍ഹമാണെന്ന് കെ.പി.സി.സി നിര്‍വാഹകസമിതി അംഗം എ.പി. ഉസ്മാന്‍. 86ലെ പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവരും, താമസയോഗ്യമല്ലാത്തവരുമായ നൂറുകണക്കിനാളുകളെ യു.ഡി.എഫ് സര്‍ക്കാറിൻെറ കാലത്ത് ചെറുതോണി പാലം മുതല്‍ ഇടുക്കി ആര്‍ച്ച്ഡാമിൻെറ പരിസരത്തുനിന്നുവരെ കുടിയൊഴിപ്പിച്ചാണ് ഗാന്ധിനഗറില്‍ എത്തിച്ചത്. സര്‍ക്കാര്‍ വിതരണം ചെയ്ത ഭൂമി ആയിട്ടുപോലും പട്ടയം നല്‍കുന്നതിന് നടപടി സ്വീകരിക്കാത്തതില്‍ ജനങ്ങള്‍ക്ക് കടുത്ത അമര്‍ഷമുണ്ടെന്നും ഉസ്മാന്‍ പറഞ്ഞു. വാര്‍ഡ് പ്രസിഡന്‍റ് ഡി. ദേവനേശന്‍ നാടാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രമേയം പാസാക്കി. വിവിധ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിരുന്ന കെ.ടി. മര്‍ക്കോസ്, ഫിലോമിന സി, ജയദേവന്‍ ആര്‍. എന്നിവരുടെ നേതൃത്വത്തില്‍ വന്നവരെ ഷാള്‍ അണിയിച്ച് ആദരിച്ചു. ഡി.സി.സി സെക്രട്ടറി എം.ഡി അര്‍ജുനന്‍ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ജോയി വര്‍ഗീസ്, കെ. ഗോപി, കെ.എം. ജലാലുദ്ദീന്‍, എ.എം. പരീത്, മിനി ഭാസ്കരന്‍, ജോയി കണിയാംകുന്നേല്‍, ശാന്ത വേലായുധന്‍, ജോയി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.