മൂലമറ്റം: 'നിലാവ്' പദ്ധതി നടപ്പാക്കാത്തതിനാൽ അറക്കുളം പഞ്ചായത്ത് കൂരിരുട്ടിൽ. പഞ്ചായത്തിൽ 500 വഴിവിളക്കുകൾ സ്ഥാപിക്കുന്നതിനായി കെ.എസ്.ഇ.ബി നേതൃത്വത്തിലാണ് 'നിലാവ്' പദ്ധതി വിഭാവനം ചെയ്തത്. എന്നാൽ, ഇനിയും വഴിവിളക്കുകൾ തെളിഞ്ഞില്ല. എൽ.ഇ.ഡി ബൾബുകൾ സ്ഥാപിക്കുന്നതിനാൽ കുറഞ്ഞ വൈദ്യുതി ചെലവ് മാത്രമേ ഉണ്ടാവൂ എന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. പഞ്ചായത്തുകൾ സ്ഥാപിച്ചിരുന്ന വിളക്കുകൾ പലതും കണ്ണടച്ചതോടെ എം.എം. മണി വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് നിലാവ് പദ്ധതി നടപ്പാക്കാൻ തീരുമാനമായത്. പഞ്ചായത്തിൽ വഴിവിളക്കുകൾ തെളിഞ്ഞിട്ട് അഞ്ചു വർഷത്തിലേറെയായി. ഇതുമൂലം കാൽനടക്കാർ ദുരിതത്തിലാണ്. വൈകീട്ട് ടൗണിൽ വ്യാപാരസ്ഥാപനങ്ങളുടെ വെളിച്ചം മാത്രമാണുള്ളത്. പഞ്ചായത്ത് 13.5 ലക്ഷം രൂപ ചെലവിൽ കെൽട്രോൺ വഴി അഞ്ചു വർഷം മുമ്പ് വഴിവിളക്കുകൾ സ്ഥാപിച്ചിരുന്നെങ്കിലും രണ്ടു മാസം തികയും മുമ്പ് തന്നെ പകുതിയിലേറെയും പ്രവർത്തനരഹിതമായി. ഇപ്പോൾ വളരെ ചുരുക്കം വിളക്കുകൾ മാത്രമാണ് തെളിയുന്നത്. ഇവ തെളിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.