തൊടുപുഴ: യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് നിയോജകമണ്ഡലം കമ്മിറ്റിക്ക് കീഴിലെ മണ്ഡലം കമ്മിറ്റികളുടെയും യൂനിറ്റ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പതാക ഉയർത്തൽ, സേവന പ്രവർത്തനങ്ങൾ, വാഹന പ്രചാരണ ജാഥ, രക്തദാന ക്യാമ്പ് തുടങ്ങിയവ സംഘടിപ്പിച്ചു. സ്ഥാപക ദിനാഘോഷങ്ങളുടെ നിയോജകമണ്ഡലംതല ഉദ്ഘാടനം ജില്ല ജനറൽ സെക്രട്ടറി ബിലാൽ സമദ് നിർവഹിച്ചു. തൊടുപുഴ മണ്ഡലം പ്രസിഡന്‍റ് വി.സി. അനീഷ് അധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ല പ്രസിഡന്‍റ് ടോണി തോമസ്, ജാഫർഖാൻ മുഹമ്മദ്, ടോമി പാലക്കൽ, അസ്ലം ഒലിക്കിൽ, ലെനിൻ രാജേന്ദ്രൻ, ബിബിൻ ജോസഫ്, അപ്‌സിൻ ഫ്രാൻസിസ്, ഫിലിപ് ജോമോൻ, ടുബിൻ കുടമുള്ളിയിൽ, അൽതാഫ് സുധീർ, ജയ്സൺ തോമസ്, റഹ്മാൻ ഷാജി തുടങ്ങിയവർ നേതൃത്വം നൽകി. സമാപന സമ്മേളനം കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. TDL Youth congress യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാഘോഷങ്ങളുടെ തൊടുപുഴ നിയോജക മണ്ഡലംതല ഉദ്ഘാടനം ജില്ല ജനറൽ സെക്രട്ടറി ബിലാൽ സമദ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.