മണപ്പാടി ചപ്പാത്തി‍െൻറ സംരക്ഷണഭിത്തിയും കോൺക്രീറ്റും തകർന്നു

മണപ്പാടി ചപ്പാത്തി‍ൻെറ സംരക്ഷണഭിത്തിയും കോൺക്രീറ്റും തകർന്നു മൂലമറ്റം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള മണപ്പാടി ചപ്പാത്തി‍ൻെറ സംരക്ഷണഭിത്തിയും കോൺക്രീറ്റും തകർന്നു. ചപ്പാത്തി‍ൻെറ അടിഭാഗത്തെ കോൺക്രീറ്റ് പൊളിഞ്ഞ അവസ്ഥയിലാണ്. കമ്പി തുരുമ്പെടുത്തതായും കാണാം. കഴിഞ്ഞ വർഷങ്ങളായി ഈ ചപ്പാത്ത് കവിഞ്ഞൊഴുകുന്ന സാഹചര്യമാണ്​. ഒരാഴ്ച മുമ്പുണ്ടായ മഴയിൽ ചപ്പാത്ത് കരകവിഞ്ഞൊഴുകി മണപ്പാടി മൂന്നുങ്കവയൽ റോഡിലൂടെയാണ് വെള്ളം ഒഴുകിയത്. അറക്കുളം പഞ്ചായത്താണ്​ ഈ ചപ്പാത്ത് നിർമിച്ചത്. പിന്നീട് കാര്യമായ അറ്റകുറ്റപ്പണി നടത്തിയില്ല. മൂലമറ്റത്തുനിന്ന് ആദിവാസി കേന്ദ്രങ്ങളായ കണ്ണിക്കൽ, പുത്തേട് തുടങ്ങിയ സ്ഥലങ്ങളിലേക്കും മൂലമറ്റത്തെത്താതെ കണ്ണിക്കൽ മണപ്പാടി പ്രദേശങ്ങളിലെ ആളുകൾക്ക് മൂന്നുങ്കവയൽ കൂടി കാഞ്ഞാറിനും പോകാവുന്ന എളുപ്പവഴിയാണ്. കണ്ണിക്കൽ പുത്തേട് മണപ്പാടി പ്രദേശങ്ങളിലെ ആളുകൾക്ക് പുറംലോകവുമായി ബന്ധപ്പെടാനും വില്ലേജ്​ ഓഫിസിൽ പോകാനും ഈ ചപ്പാത്ത് അത്യാവശ്യമാണ്. tdl mltm4 മണപ്പാടി ചപ്പാത്തി‍ൻെറ സംരക്ഷണഭിത്തിയും കോൺക്രീറ്റും തകർന്നുകിടക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.