എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ല സമ്മേളനം

അടിമാലി: കേരള സ്റ്റേറ്റ് ചൊവ്വാഴ്ച അടിമാലിയിൽ നടക്കും. രാവിലെ 9.30ന് ജില്ല പ്രസിഡന്റ് പി.എച്ച്. ഉമ്മർ സമ്മേളനവേദിയായ അടിമാലി മരങ്ങാട്ട് റെസിഡൻസിയിൽ പതാക ഉയർത്തും. മുൻ വൈദ്യുതി മന്ത്രിയും ഉടുമ്പൻചോല എം.എൽ.എയുമായ എം.എം. മണി സമ്മേളനം ഉദ്ഘാടനം ചെയ്യും. ദേവികുളം എം.എൽ.എ എ. രാജ വിദ്യാഭ്യാസ അവാർഡും പുരസ്കാരവും വിതരണം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി ആർ. സജീവ് സംസ്ഥാന റിപ്പോർട്ടിങ്​ നടത്തും. സംസ്ഥാന പ്രസിഡന്റ് കെ. രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.