വൈദ്യുതി ലൈനിൽ​ മരം വീണു

ചെറുതോണി: മരം വൈദ്യുതി ലൈനിൽ വീണു. പൈനാവ്​ അമൽ ജ്യോതി സ്പെഷൽ സ്കൂളിന് സമീപം 56 കോളനിയിലേക്കുള്ള റോഡിലാണ് 11 കെ.വി ലൈനിൽ തിങ്കളാഴ്ച ഉച്ചയോടെ മരം വീണത്​. മരം അപകടാവസ്ഥയിലാണെന്ന്​ ചൂണ്ടിക്കാട്ടി സമീപവാസിയായ കെ. വിനോദ് ഫെബ്രുവരിയിൽ വൈദ്യുതി വകുപ്പിന് പരാതി നൽകിയിരുന്നു. എന്നാൽ, ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കിയില്ല. ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരെ നടപടി വേണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. FOTO TDL TREE: പൈനാവ് 56 കോളനി റോഡിൽ വൈദ്യുതി ലൈനിലേക്ക് മരം വീണ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.