തടിയമ്പാട് ചപ്പാത്തിൽ വെള്ളം കയറി; നൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു

ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു ചെറുതോണി: തടിയമ്പാട് ചപ്പാത്തിൽ വെള്ളം കയറി നൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. ഇടുക്കി അണക്കെട്ടിന്‍റെ അഞ്ച്​ ഷട്ടർ തുറന്നതോടെയാണ്​ ഒഴുകിയെത്തിയ ജലം ചപ്പാത്തിനെ മൂടിയത്​. ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതോടെ മരിയാപുരം പഞ്ചായത്തിലെ വിമലഗിരി, കുതിരക്കല്ല് തുടങ്ങിയ പ്രദേശങ്ങൾ ഒറ്റപ്പെട്ടു. ഇവിടെയുള്ളവർക്ക് 15 കിലോമീറ്റർ ചുറ്റിവളഞ്ഞ് കൊച്ചുകരിമ്പൻ വഴി വേണം ഇനി തടിയമ്പാട്ടെത്താൻ. ചപ്പാത്തിനോട് ചേർന്ന്​ താമസിക്കുന്ന കൊച്ചുപറമ്പിൽ ജോസഫിന്‍റെ വീട്ടിൽ വെള്ളം കയറിയതോടെ ഇവരെ മാറ്റിപ്പാർപ്പിച്ചു. 2018ലെ പ്രളയത്തിൽ തടിയമ്പാട്​ ചപ്പാത്ത്​ പൂർണമായി നശിച്ചിരുന്നു. തുടർന്ന്​ പ്രളയാനന്തര പുനർനിർമാണതിന്​ പ്രത്യേക ഫണ്ട്​ അനുവദിച്ച്​ ചപ്പാത്ത്​ ഉയരംകൂട്ടി കൈവരികൾ പിടിപ്പിച്ച്​ പുനർനിർമിക്കുകയായിരുന്നു. ചപ്പാത്ത് പുതുക്കിപ്പണിതെങ്കിലും ജനങ്ങൾക്ക്​ ഒരു പ്രയോജനവുമുണ്ടാകാത്ത സ്ഥിതിയാണെന്ന്​ ആക്ഷേപം ഉയർന്നിട്ടുണ്ട്​. ചെറിയ മഴ പെയ്താൽ പോലും വെള്ളം ചപ്പാത്തിന്​ മുകളിലൂടെ ഒഴുകുന്ന സ്ഥിതിയാണ്​. ജലം ഉയരുന്ന സാഹചര്യത്തിൽ തടിയമ്പാട്​ ഉള്ളവരോട്​ മാറിത്താമസിക്കാൻ അധികൃതർ നിർദേശം നൽകി​. ഇതോടെ പലരും സമീപത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കടക്കം മാറാൻ തയാറെടുക്കുകയാണ്​. TDL CHAPPATH ഇടുക്കി അണക്കെട്ടിലെ ഷട്ടറുകൾ തുറന്നതിനെ തുടർന്ന്​ തടിയമ്പാട് ചപ്പാത്തിൽ വെള്ളം കയറിയപ്പോൾ TDL MARY VEEDU ജലനിരപ്പ്​ ഉയർന്നതോടെ തടിയമ്പാട് പറപ്പിള്ളി തോട്ടത്തിൽ മേരി ആഗസ്തിയുടെ വീട്ടുപകരണങ്ങൾ എടുത്തുമാറ്റുന്നു TDL VEETIL VELLAM ജലനിരപ്പ്​ ഉയർന്നതോടെ തടിയമ്പാട് പറപ്പിള്ളി തോട്ടത്തിൽ മേരി ആഗസ്തിയുടെ വീട്ടുപകരണങ്ങൾ എടുത്തുമാറ്റുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.