തൊടുപുഴ: മുട്ടം പോളിടെക്നിക് ഹോസ്റ്റലിലെ ഫാൻ വിദ്യാർഥികൾ അഴിച്ചുവിറ്റു. ഒരു സീലിങ് ഫാനാണ് അഴിച്ചുവിറ്റത്. ബാക്കി നാലെണ്ണം അഴിച്ചുവെച്ചെങ്കിലും കോളജ് അധികൃതർ എത്തി പിടികൂടിയതിനാൽ വിൽക്കാൻ സാധിച്ചില്ല. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. രണ്ടും മൂന്നും വർഷ വിദ്യാർഥികളായ 55ഓളം പേരാണ് പോളിടെക്നിക് ഹോസ്റ്റലിൽ താമസിക്കുന്നത്. ഇവരിൽ മൂന്ന് പേരാണ് മോഷണത്തിന് നേതൃത്വം നൽകിയത് എന്നാണ് സൂചന. ഹോസ്റ്റലിലെ തന്നെ വിദ്യാർഥികളാണ് മോഷണവിവരം കോളജ് അധികൃതരെ അറിയിച്ചത്. ഉടൻ അധികൃതർ ഒന്നടങ്കം ഹോസ്റ്റലിൽ എത്തുകയും അഴിച്ചുവെച്ച ഫാനുകൾ പിടികൂടുകയും ചെയ്തു. അന്ന് വൈകീട്ടുതന്നെ മുഴുവൻ വിദ്യാർഥികളെയും പറഞ്ഞുവിട്ട് ഹോസ്റ്റൽ അടച്ചുപൂട്ടി. എന്നാൽ, സംഭവത്തിൽ കോളജ് അധികൃതർ സ്റ്റേഷനിൽ പരാതി നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.