ഉരുൾപൊട്ടൽ: ശാസ്​​ത്രീയ പഠനം നടത്തണം -എം.പി

മൂന്നാർ: രണ്ടുവർഷം മുമ്പുണ്ടായ പെട്ടിമുടി ദുരന്തത്തിനു സമാനമായരീതിയിൽ കുണ്ടളയിൽ ഉരുൾപൊട്ടിയത് മലയോര മേഖലയിൽ താമസിക്കുന്നവരുടെ ജീവിതം ദുർഘടമാക്കിയെന്നും ഇവരുടെ ആശങ്ക പരിഹരിക്കണമെന്നും ഡീൻ കുര്യാക്കോസ് എം.പി. ഇത്തരം അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ ശാസ്ത്രീയ പഠനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉരുൾപൊട്ടൽ ഗതിമാറി ഒഴുകിയതുകൊണ്ടു മാത്രമാണ് വലിയ ദുരന്തം ഒഴിവായത്. മലയടിവാരങ്ങളിൽ താമസിക്കുന്നവർ ആശങ്കയോടെയാണ് കഴിയുന്നത്. ഉരുൾപൊട്ടൽ മൂലം തടസ്സപ്പെട്ട ഗതാഗതം എത്രയും വേഗം പുനരാരംഭിക്കാൻ നടപടി സ്വീകരിച്ചു വരുകയാണെന്നും എം.പി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.