ഭക്ഷ്യക്കിറ്റ് വിതരണം

മൂന്നാർ: ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് കെ.ഡി.എച്ച്.പി കമ്പനി ചെയ്തു. പുതുക്കുടി ഉരുൾപൊട്ടലിനെ തുടർന്ന് ക്യാമ്പിൽ കഴിയുന്നവർക്കാണ് കിറ്റ് നൽകിയത്. ചെണ്ടുവരൈ ഗവൺമെന്‍റ്​ സ്കൂളിലെ ക്യാമ്പിൽ കഴിയുന്നവരടക്കമുള്ള 141 കുടുംബങ്ങൾക്കും കിറ്റ് നൽകി. 32 ഇനം ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റാണ് കമ്പനി അധികൃതർ എത്തിച്ചു നൽകിയത്. ചെണ്ടുവരൈ ഗ്രൂപ് മാനേജർ സഞ്ജയ് ഉതുപ്പ്, അസിസ്റ്റന്റ് മാനേജർ മെൽവിൻ എന്നിവരുടെ നേതൃത്വത്തിലാണ് വിതരണം ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.