ദുരന്തം തടഞ്ഞത് ഒഴുകിയെത്തിയ വൻമരങ്ങളും പാറകളും

മൂന്നാർ: മൂന്നാർ പുതുക്കുടിയിലുണ്ടായ ഉരുൾപൊട്ടലിൽ വൻദുരന്തം ഒഴിവാക്കിയത് വൻമരങ്ങളും പാറക്കൂട്ടങ്ങളും. മലമുകളിൽനിന്ന് ഒഴുകിയെത്തിയ മരങ്ങളും പാറകളും റോഡരികിൽ സൃഷ്ടിച്ച മതിലാണ് കൂടുതൽ പാറക്കൂട്ടങ്ങൾ ലയങ്ങളുടെ മുകളിലേക്ക് വീഴാതെ സംരക്ഷിച്ചത്. വലിയ പാറകൾ മുകളിൽനിന്നും നിരങ്ങി താഴെയെത്തിയപ്പോൾ മരത്തടികൾ തടഞ്ഞു നിർത്തുകയായിരുന്നു. ചെണ്ടുവരൈ സ്കൂളിലും ബന്ധുവീടുകളിലുമായി മാറിത്താമസിക്കുന്നവർ പാറകൾ പൊട്ടിച്ചു നീക്കിയതിനുശേഷം തിരികെയെത്താനാണ് തീരുമാനം. വട്ടവട, ടോപ് സ്റ്റേഷൻ ഭാഗങ്ങളിലേക്ക് പോകാൻ എസ്റ്റേറ്റിന് ഉള്ളിലൂടെ ഒരു റോഡ് ഉണ്ടെങ്കിലും വലിയ വാഹനങ്ങൾക്ക് യാത്ര ദുഷ്കരമാകും. ചിത്രം​:​ ​TDL URUL POTTAL LOCLAL ഉരുൾപൊട്ടലിനെ തുടർന്ന്​ മണ്ണും കല്ലും വീണ്​ തകർന്ന​ റോഡ്​ ഗതാഗത യോഗ്യമാക്കാനുള്ള ശ്രമം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.