തൊടുപുഴ: വിലക്കയറ്റത്തിനെതിരെ പ്രതികരിച്ച പ്രിയങ്ക ഗാന്ധിയെ പൊലീസ് തടഞ്ഞ് വലിച്ചിഴച്ച് ദേഹോപദ്രവം ചെയ്തത് അംഗീകരിക്കാൻ കഴിയില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്നും കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി. തോമസ്. സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമൻെറിൽ നടന്ന ശക്തമായ പ്രതിഷേധവും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാഷ്ട്രപതി ഭവനിലേക്ക് നടന്ന മാർച്ചും സർക്കാറിനെ അമ്പരപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കാട്ടുപോത്ത് ചത്ത നിലയിൽ മറയൂർ: കാന്തല്ലൂർ റേഞ്ചിൽ വെട്ടുകാട് നാത്തപ്പാറ ഭാഗത്ത് സ്വകാര്യഭൂമിയിൽ കാട്ടുപോത്ത് ചത്ത നിലയിൽ. ശനിയാഴ്ച രാവിലെയാണ് നാലു വയസ്സുള്ള ജഡം കണ്ടത്. കാട്ടാനകളുടെ ആക്രമണത്തിലാണോ മറ്റു അസുഖങ്ങൾ ആണോ എന്ന് പോസ്റ്റ്മോർട്ടം നടത്തിയ ശേഷം അറിയാമെന്ന് കാന്തല്ലൂർ റേഞ്ച് ഓഫിസർ ടി.കെ. മനോജ് പറഞ്ഞു. ശിശുക്ഷേമ സമിതി പഠനക്യാമ്പ് 13നും 14നും തൊടുപുഴ: ജില്ല ശിശുക്ഷേമ സമിതി ആഭിമുഖ്യത്തില്‍ അവധിക്കാല ക്യാമ്പുകളുടെ തുടര്‍ച്ചയായി 9,10,11,12 ക്ലാസുകളിലെ കുട്ടികള്‍ക്കായി ദ്വിദ്വിന പഠനക്യാമ്പ് 13, 14 തീയതികളില്‍ ചെറുതോണി പൊലീസ് സൊസൈറ്റി ഹാളിൽ നടക്കും. കരിയര്‍ഗൈഡന്‍സ്, വ്യക്തിത്വ വികസനം, കുട്ടികളുടെ അവകാശങ്ങള്‍, കൗമാരക്കാര്‍ നേരിടുന്ന സാമൂഹിക വെല്ലുവിളികള്‍, ചരിത്രവും സാംസ്കാരവും, മധുരം മലയാളം, നാടന്‍പാട്ടിന്‍റെ ഈണം, വായിക്കാന്‍ പഠിക്കാം, ആരോഗ്യപരിരക്ഷ, പ്രകൃതിദുരന്തങ്ങളെ നേരിടല്‍ തുടങ്ങിയ വിഷയങ്ങളിലേക്ക് വിദഗ്ധര്‍ കുട്ടികളെ ആനയിക്കും. ചര്‍ച്ചകളും കുട്ടികളിലെ കലാവാസനകളെയും രചനാപാടവത്തെയും ഉണര്‍ത്തുന്ന ഇടപെടലുകളും ഉണ്ടാകും. 13ന് രാവിലെ 10ന് ആരംഭിച്ച് വൈകീട്ട് നാലിന് അവസാനിച്ച് കുട്ടികള്‍ക്ക് തിരിച്ച് വീട്ടിലെത്താം. അടുത്ത ദിവസം രാവിലെ ഒമ്പതിന് ആരംഭിച്ച് വൈകീട്ട് നാലിന് സമാപനം. താല്‍പര്യമുള്ള കുട്ടികള്‍ മുന്‍കൂട്ടി വാട്സ്ആപ്പിലൂടെ പേര്, ക്ലാസ്, സ്കൂള്‍, വിവരങ്ങള്‍ രജിസ്റ്റർ ചെയ്യണം. ഫോൺ: 9447963226/9447330726.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.