തകർന്നുവീഴാറായ ലയങ്ങളിൽ ആശങ്കയോടെ തൊഴിലാളികൾ

പീരുമേട്: മഴ കനക്കുമ്പോൾ തോട്ടം ലയങ്ങളിൽ ഭീതിയുടെ ദിനങ്ങളാണ്​. തകർന്ന ഭിത്തിയും ചോർന്നൊലിക്കുന്ന മേൽക്കൂരയുമുള്ളവയാണ്​ പല ലയങ്ങളും. കനത്ത മഴയും കാറ്റുമുള്ള ദിവസങ്ങളിൽ ഉറക്കമില്ലാത്ത രാത്രികളാണ്​ ഇവർക്ക്​. പോബ്സ് തോട്ടം, കോഴിക്കാനം, വാഗമൺ എം.എം.ജെ, ബഥേൽ തുടങ്ങിയ തോട്ടങ്ങളിലെ ആയിരക്കണക്കിന് തൊഴിലാളികളാണ് ദുരിതത്തിൽ കഴിയുന്നത്​. പോബ്​സ്​ തോട്ടത്തിലെ മേലഴുത, പഴയ പാമ്പനാർ എന്നിവിടങ്ങളിലെ ലയങ്ങൾ നിലംപൊത്തുന്ന സ്ഥിതിയിലാണ്. ബ്രിട്ടീഷുകാർ തോട്ടം ആരംഭിച്ചപ്പോൾ നിർമിച്ച ലയങ്ങളിലാണ് തൊഴിലാളികൾ ഇപ്പോഴും താമസിക്കുന്നത്. നാലു​ തലമുറകളിലധികമായി കുടുംബങ്ങൾ ഇവിടെ കഴിയുന്നു. വാഗമണ്ണിലെ എം.എം.ജെ തോട്ടത്തിലെ ലയങ്ങളും ശോച്യാവസ്ഥയിലാണ്. കുടിവെള്ള വിതരണം മിക്ക ലയങ്ങളിലുമില്ല. മലിനജലം ഒഴുകുന്നതും ലയങ്ങൾക്ക് മുന്നിലൂടെയാണ്. ചിത്രവിവരണം idl - pmd - 1 മേലഴുതയിൽ തകർന്നു വീഴാറായ ലയം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.