ആശങ്ക വേണ്ട -മന്ത്രി റോഷി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട്​ തുറന്നതിൽ ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പെരിയാർ തീരത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അഗ്​നിരക്ഷ സേനയടെയും എൻ.ഡി.ആർ.എഫിന്റെയും സംഘങ്ങൾ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ആവശ്യമെങ്കിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള ക്രമീകരണങ്ങളും ഒരുക്കിയതായും മന്ത്രി പറഞ്ഞു. വള്ളക്കടവിൽ സന്ദർശനം നടത്തിയശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. റൂൾ കർവ് പരിധിയിൽ എത്തിയാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി ഇടുക്കി ഡാം തുറക്കേണ്ടിവരുമെന്നും എറണാകുളം ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാകും ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുവെന്നും മന്ത്രി വ്യക്തമാക്കി. ​TDL ROSHY AUGUSTIN മന്ത്രി റോഷി അഗസ്റ്റിൻ വള്ളക്കടവ്​ സന്ദർശിച്ച്​ സ്ഥിതിഗതികൾ വിലയിരുത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.