പ്രവാചക നിന്ദക്കെതിരെ പ്രതിഷേധ റാലി

തൊടുപുഴ: പ്രവാചകനിന്ദകരെ അറസ്റ്റ്‌ ചെയ്ത്​ മാതൃകാപരമായ ശിക്ഷ നല്‍കണമെന്ന്​ ആവശ്യപ്പെട്ട്​ ലജ്‌നത്തുല്‍ മുഅല്ലിമീന്‍ മേഖല കമ്മിറ്റി നേതൃത്വത്തില്‍ തൊടുപുഴയിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. തുടർന്ന്​ കുമ്പംകല്ല് തഖ്‌വ മസ്ജിദ് പരിസരത്ത് നടന്ന പ്രതിഷേധ സംഗമം ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ ജില്ല ജനറല്‍ സെക്രട്ടറി ഷഹീര്‍ മൗലവി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്‍റ്​ അബ്ദുല്‍ റഷീദ് കൗസരി, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷെഫീഖ് ദാരിമി, സുലൈമാന്‍ ദാരിമി, ഷാഹുല്‍ ഹമീദ് മൗലവി, അഷ്‌റഫ് ബദരി, അബ്ദുസ്സലാം മൗലവി, മുഹമ്മദ് നജ്മി, സുബൈര്‍ മൗലവി, സക്കീര്‍ ഹുസൈന്‍ മൗലവി തുടങ്ങിയവര്‍ സംസാരിച്ചു. FOTO TDL LAJNATHULMU-ALLIMEEN പ്രവാചക നിന്ദക്കെതിരെ ലജ്‌നത്തുല്‍ മുഅല്ലിമീന്‍ നേതൃത്വത്തിൽ തൊടുപുഴയിൽ സംഘടിപ്പിച്ച റാലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.