തൊടുപുഴ: രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ ഓഫിസ് ആക്രമിച്ചത് പ്രതിഷേധാർഹമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്. പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാറിനുണ്ടായ വീഴ്ച മറച്ചുവെക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പി.ജെ. ജോസഫ് പറഞ്ഞു. വൈദ്യുതി പ്രതിസന്ധി: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക് വണ്ണപ്പുറം: പഞ്ചായത്തിൽ വൈദ്യുതി മുടക്കം പതിവായതോടെ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്. ദിനംപ്രതിയുള്ള വൈദ്യുതി മുടക്കം വ്യാപാര സ്ഥാപനങ്ങളെയും സർക്കാർ ഓഫിസുകളെയും കടുത്ത പ്രതിസന്ധിയിലാക്കുകയാണ്. ജനങ്ങൾ ദൂരസ്ഥലങ്ങളിൽനിന്ന് സർക്കാർ ഓഫിസുകളിൽ എത്തുമ്പോൾ വൈദ്യുതി ഇല്ലാത്തതിന്റെ പേരിൽ പല സർട്ടിഫിക്കറ്റുകളും കിട്ടാൻ വൈകുന്നു. കെ.എസ്.ഇ.ബി ഓഫിസിലെത്തിയാൽ ഉദ്യോഗസ്ഥരുടെ അലംഭാവവും ധിക്കാരപരമായ സമീപനവുമാണ് ഉണ്ടാകുന്നതെന്ന് വ്യാപാരികൾ പറഞ്ഞു. വിഷയ അടിയന്തരമായി പരിഹരിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭവുമായി മുന്നിട്ടിറങ്ങുമെന്ന് വ്യാപാരി വ്യവസായി, മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളായ ബാബു ജെയിംസ് കുന്നത്തുശ്ശേരിയിൽ, പി.എ. രാജേഷ്, കെ.എച്ച്. നൗഷാദ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.