പീരുമേട്: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പീരുമേട് നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പീരുമേട് സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ ഉന്തും തള്ളും. സിവിൽ സ്റ്റേഷന് സമീപം മാർച്ച് തടഞ്ഞപ്പോഴാണ് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായത്. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ മാർച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. മാർച്ച് കഴിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ടൗണിലെത്തിയപ്പോൾ മുദ്രവാക്യം വിളിയുമായ് സി.പി.എം പ്രവർത്തകർ എത്തിയതും സംഘർഷത്തിനിടയാക്കി. പൊലീസെത്തി രണ്ടുകൂട്ടരെയും പിരിച്ചുവിടുകയായിരുന്നു. ഷാഹുൽ ഹമീദ്, ബെന്നി പെരുവന്താനം, മനോജ് രാജൻ, എബിൻ കുഴിവേലി, റോബിൻ കാരക്കാട്ട്, ആൽവിൻ ഫിലിപ്പ്, സി. യേശുദാസ്, കാജ പാമ്പനാർ എന്നിവർ സംസാരിച്ചു. ചിത്രം: പീരുമേട്ടിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാരിക്കേട് മറികടക്കാൻ ശ്രമിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.