അടിമാലി: അടിമാലിയില്‍ കെ.എസ്.ആര്‍.ടി.സി ഓപറേറ്റിങ് സെന്‍റര്‍ അനുവദിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. ജില്ലയിലെ പ്രധാന ടൗണുകളില്‍ ഒന്നായിരുന്നിട്ടും അടിമാലിയില്‍ ഓപറേറ്റിങ് സെന്‍റര്‍ അനുവദിക്കാത്തത് അവഗണനയാണെന്നാണ് ആക്ഷേപം. അടിമാലി കേന്ദ്രീകരിച്ച് ഓപറേറ്റിങ് സെന്‍റര്‍ അനുവദിക്കണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. നിവേദനങ്ങള്‍ പലത് സമര്‍പ്പിച്ചിട്ടും അവഗണന തുടരുകയാണ്. വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിന്‍റെ പ്രവേശന കവാടം കൂടിയാണ് അടിമാലി. നിരവധി ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസുകള്‍ അടിമാലിയിലൂടെ കടന്നുപോകുന്നുണ്ട്. എന്നാല്‍, ടൗണിലെത്തുന്നവര്‍ക്ക് ഈ ബസുകളുടെ സമയക്രമം തിരക്കാന്‍പോലും നിലവില്‍ സൗകര്യമില്ല. ഇത്തരം സാഹചര്യങ്ങള്‍ പരിഗണിച്ച് അടിമാലി കേന്ദ്രീകരിച്ച് ഓപറേറ്റിങ് സെന്‍റര്‍ അനുവദിക്കണമെന്നാണ് ആവശ്യം. അടിമാലിയിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡിലാണ് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും പാര്‍ക്കിങ് അനുവദിച്ചിട്ടുള്ളത്. കോവിഡ് കാലത്തിന് മുമ്പുവരെ നൂറിന് മുകളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ അടിമാലി വഴിയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.