മൂന്നാര്‍: മൂന്നാർ ഫ്ലവർ ഷോ ടൂറിസം കലണ്ടറില്‍ ഉള്‍പ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് ടൂറിസം വകുപ്പ്. വർഷങ്ങളായി നടക്കുന്ന ഫ്ലവർ ഷോയുടെ പ്രചാരണം ലോകത്താകമാനം എത്തിക്കുകയാണ് ലക്ഷ്യം. എല്ലാ വര്‍ഷവും മേയിലോ ഉത്സവസീസണുകളിലോ സ്ഥിരമായി ഫ്ലവർ ഷോ നടത്താൻ നടപടി സ്വീകരിക്കാനാണ് ടൂറിസം വകുപ്പിന്റെ തീരുമാനം. ഇത് ടൂറിസം കലണ്ടറിൽ ഉൾപ്പെടുത്തിയാൽ വലിയ പ്രചാരണം ലഭിക്കും. കഴിഞ്ഞ മേയ് ഒന്ന് മുതല്‍ 15 വരെ മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നടന്ന പുഷ്പമേളയുടെ വിലയിരുത്തല്‍ യോഗത്തിലാണ് തീരുമാനം. അഡ്വ. എ. രാജ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. മൂന്നാറിലെ ടൂറിസം വികനത്തിന് വിവിധ കര്‍മപദ്ധതികള്‍ ആസൂത്രണം ചെയ്ത് മന്ത്രിതലത്തില്‍ അറിയിക്കാൻ നടപടി സ്വീകരിക്കും. ദേവികുളം സബ് കലക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസ്, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാര്‍, ജില്ല ടൂറിസം വകുപ്പ് ഭാരവാഹികള്‍, രാഷ്ട്രീയ നേതാക്കള്‍, സന്നദ്ധ സംഘടന ഭാരവാഹികള്‍, വ്യാപാരി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.