കട്ടപ്പന: പിടിച്ചുപറി, മോഷണ കേസുകളിലെ പ്രതിയായ യുവാവിനെ വണ്ടന്മേട് പൊലീസ് അറസ്റ്റ് ചെയ്തു. ആനവിലാസം ജയകുമാറാണ് (കുമാർ -38) അറസ്റ്റിലായത്. വണ്ടന്മേട്, കറുവാക്കുളം, മാലി എന്നിവിടങ്ങളിലെ അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ പൊലീസ് തിരഞ്ഞുവരുകയായിരുന്നു. വണ്ടന്മേട് മാലിയിലെ എസ്റ്റേറ്റിൽ മോഷ്ടിക്കുന്നതിന്‍റെ സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. കുമളി സ്റ്റേഷൻ പരിധിയിലെ ചിറ്റാംപാറ, ചക്കുപള്ളം തുടങ്ങിയ സ്ഥലങ്ങളിലും തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസുകളിലും പ്രതിയാണ്. ഓരോ മോഷണത്തിനു ശേഷവും തമിഴ്നാട്ടിലേക്ക് കടന്ന് ഒളിവിൽ കഴിയുന്ന ശീലമായിരുന്നു പ്രതിക്ക്. കൈയിലെ പണം തീരുമ്പോൾ അടുത്ത മോഷണത്തിനായാണ് ഇയാൾ വീണ്ടും വണ്ടന്മേട് മേഖലയിലേക്ക് തിരികെ വരുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു. ഫോട്ടോ. പ്രതി കുമാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.