ഇടുക്കി: വായനദിനവും പക്ഷാചരണവും പ്രമാണിച്ച് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് വിദ്യാർഥികള്‍ക്കായി ഓണ്‍ലൈന്‍ മത്സരം നടത്തുന്നു. എൽ.പി സ്കൂള്‍ വിദ്യാർഥികള്‍ക്ക് കോവിഡ്കാല വായന അനുഭവം പങ്കുവെക്കാം. യു.പി വിഭാഗത്തിന് എന്‍റെ ഇഷ്ട പുസ്തകം, ഹൈസ്കൂള്‍ വിഭാഗത്തിന് എന്‍റെ ഇഷ്ട കഥാപാത്രം, ഹയർ സെക്കന്‍ഡറിക്ക് എന്റെ ഇഷ്ട രചയിതാവ് എന്നിങ്ങനെയാണ് വിഷയങ്ങള്‍. മലയാളത്തില്‍ 200 വാക്കില്‍ കവിയാതെയുള്ള കുറിപ്പ് iprdidukki@gmail.com എന്ന വിലാസത്തിലേക്ക് ജൂലൈ ഏഴിനകം അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 233036. മെഡിക്കൽ കോളജിൽ നിയമനം ഇടുക്കി: ഗവ. മെഡിക്കല്‍ കോളജിലേക്ക് (ഇടുക്കി ജില്ല ആശുപത്രി) ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കാൻ ജൂലൈ ഏഴിന് രാവിലെ 11ന് ജില്ല ആശുപത്രിയില്‍ വാക്-ഇന്‍ ഇന്റര്‍വ്യൂ നടത്തും. ലാബ് ടെക്നീഷ്യന്‍, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ്, എക്സ്റേ ടെക്നീഷ്യന്‍, ഇ.സി.ജി ടെക്നീഷ്യന്, ഡാറ്റഎന്‍ട്രി ഓപറേറ്റര്‍, നഴ്സിങ് അസിസ്റ്റന്‍റ്, സെക്യൂരിറ്റി (പുരുഷന്‍), ക്ലീനിങ് സ്റ്റാഫ് എന്നീ ഒഴിവുകളിലേക്കാണ് നിയമനം. മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 45ല്‍ താഴെ. താൽപര്യമുള്ളവര്‍ക്ക് വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സലും പകര്‍പ്പും സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിൽ പങ്കെടുക്കാം. ഫോണ്‍: 0486 2299574. സ്വാഗതസംഘം ഇളംദേശം: ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ മേളയുടെ ആലോചന യോഗം വൈസ് പ്രസിഡന്‍റ് ഡാനിമോൾ വർഗീസിന്‍റെ അധ്യക്ഷതയിൽ പ്രസിഡന്റ് മാത്യു കെ. ജോൺ ഉദ്ഘാടനം ചെയ്തു. ജില്ല ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസർ ജോസ് അഗസ്റ്റ്യൻ വിഷയം അവതരിപ്പിച്ചു. സ്ഥിരംസമിതി അധ്യക്ഷൻമാരായ സിബി ദാമോദരൻ, കെ.എസ്. ജോൺ, കോടിക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് സുരേഷ്ബാബു, ജിജിൽ മാത്യു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.