തൊടുപുഴ: പൊതുനിരത്തുകളിൽ വാഹനങ്ങളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ 'ഓപറേഷൻ റേസ്' പേരിലുള്ള പരിശോധനക്ക് മോട്ടോർ വാഹനവകുപ്പ് ജില്ലയിലും തുടക്കംകുറിച്ചു. ഗതാഗതക കമീഷണറുടെ നിർദേശത്തിൻെറ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധന ജൂലൈ അഞ്ചുവരെ നീളും. മത്സരയോട്ടം മൂലമുള്ള അപകടങ്ങൾ കൂടിവരുന്ന സാഹചര്യത്തിലാണ് പരിശോധന. ആറ് സ്ക്വാഡുകളുടെ നേതൃത്വത്തിൽ തൊടുപുഴ, അടിമാലി, മൂന്നാർ, ഉടുമ്പൻചോല എന്നിവയടക്കം പ്രധാന ടൗണുകളിലെല്ലാം പരിശോധന നടത്തി. പ്രത്യേകം രൂപകൽപന ചെയ്ത ട്രാക്കിൽ മതിയായ സുരക്ഷ സംവിധാനങ്ങളോടെ നടത്തേണ്ട മത്സരങ്ങൾ പൊതുനിരത്തിൽ ഒരു സുരക്ഷ മുന്നൊരുക്കവുമില്ലാതെ യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നവിധത്തിൽ നടത്തുന്നത് കൂടിവരുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് 'ഓപറേഷൻ റേസി'ന് രൂപംനൽകിയത്. വാഹന പരിശോധനക്കിടെ അപകടകരമായ ഡ്രൈവിങ് കണ്ടെത്തിയാൽ ലൈസൻസ് സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുന്നതടക്കം കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം. വാഹനങ്ങളിൽ റോഡ് സുരക്ഷയെ ബാധിക്കുന്ന അനധികൃത രൂപമാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ ഏഴ് ദിവസത്തിനകം പൂർവസ്ഥിതിയിലാക്കി പരിശോധനക്ക് ഹാജരാക്കണമെന്നും നിർദേശമുണ്ട്. പരിശോധന സമയത്ത് നിർത്താൻ കഴിയാത്തവിധം അപകടകരമായ ഡ്രൈവിങ് നടത്തുന്ന വാഹനങ്ങൾ, സ്റ്റോപ് സിഗ്നൽ മറികടന്നുപോകുന്ന വാഹനങ്ങൾ എന്നിവക്കെതിരെയും നടപടിയുണ്ടാകും. പൊതുജനങ്ങളിൽ നിന്നും സമൂഹമാധ്യമങ്ങളിൽ നിന്നും കിട്ടുന്ന പരാതികളും ദൃശ്യങ്ങളും പരിശോധിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും. അപകടകരമായ ഡ്രൈവിങ്, അപകടകരമായ ഓവർടേക്കിങ്, അമിതവേഗത, റെഡ്സിഗ്നൽ മറികടക്കൽ, സ്റ്റോപ് സിഗ്നൽ ലംഘിക്കൽ, മത്സരയോട്ടം, മദ്യപിച്ച് വാഹനം ഓടിക്കൽ, ശാരീരികമോ മാനസികമോ ആയ അസ്വസ്ഥതകൾ ഉള്ളവർ വാഹനമോടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അറിയിച്ചു. ചിത്രങ്ങൾ: TDL news clip TDL operation race 'ഓപറേഷൻ റേസി'ൻെറ ഭാഗമായി തൊടുപുഴ-മുട്ടം റോഡിൽ നടന്ന വാഹനപരിശോധന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.