വഴിത്തല ഭാസ്കരൻ അനുസ്മരണം ഇന്ന്

തൊടുപുഴ: കമ്യൂണിസ്റ്റ് പാർട്ടിയുടെയും എ.ഐ.ടി.യു.സിയുടെയും പ്രമുഖ നേതാവായിരുന്ന വഴിത്തല ഭാസ്കര‍‍ൻെറ 18ആം ചരമവാർഷിക ദിനമായ വ്യാഴാഴ്ച തൊടുപുഴ വഴിത്തല ഭാസ്കരൻ സ്മാരക ഹാളിൽ അനുസ്മരണ സമ്മേളനം നടക്കും. സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്​ഘാടനം ചെയ്യും. വാക്-ഇൻ ഇന്‍റർവ്യൂ വണ്ണപ്പുറം: എസ്.എൻ.എം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ കോമേഴ്‌സ് വിഭാഗത്തിൽ വൊക്കേഷനൽ ടീച്ചർ (അക്കൗണ്ട്സ് എക്സിക്യൂട്ടിവ്) പോസ്റ്റിലേക്ക് എം.കോം(ഫിനാൻസ് മാനേജർ) സെക്കൻഡ് ക്ലാസ്, ബി.എഡ്, സെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ 30ന് രാവിലെ 10.30ന് യോഗ്യത സർട്ടിഫിക്കറ്റുമായി ഹാജരാകണം. വണ്ണപ്പുറം: എസ്.എൻ.എം ഹൈസ്കൂളിലേക്ക് എൽ.പി.എസ്.ടി, യു.പി.എസ്.ടി, എച്ച്.എസ്.ടി (ഇംഗ്ലീഷ്), എച്ച്.എസ്.ടി (മലയാളം) എന്നീ വിഷയങ്ങളിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം ആഗ്രഹിക്കുന്നവർ ആവശ്യമായ രേഖകൾ സഹിതം 29, 30 തീയതികളിൽ സ്കൂൾ ഓഫിസിൽ ഹാജരാകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.