ഇന്‍റർ ഗ്രൂപ് ഫയറിങ്​​ കോംപറ്റീഷന് തുടക്കം

കട്ടപ്പന: എൻ.സി.സി നെടുങ്കണ്ടം 33 കെ ബറ്റാലിയൻ ഇന്‍റർ ഗ്രൂപ് ഫയറിങ്​ മത്സരത്തിന്​ കട്ടപ്പനയിൽ തുടക്കമായി. ഗവ. കോളജിൽ നടക്കുന്ന മത്സരത്തിൽ കോട്ടയം ഗ്രൂപ്പിന് കീഴിലെ ഏഴ്​ ബറ്റാലിയ​നെ പ്രതിനിധാനം ചെയ്ത്​ 200ലധികം കാഡറ്റുകളാണ് പങ്കെടുക്കുന്നത്. നഗരസഭ ചെയർപേഴ്സൻ ബീനാ ജോബി ഉദ്ഘാടനം നിർവഹിച്ചു. കമാൻഡിങ് ഓഫിസർ കേണൽ എച്ച്. ഷുക്കൂർ അധ്യക്ഷത വഹിച്ചു. ലെഫ്. ജോബി മാത്യു, ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് എന്നിവർ സംസാരിച്ചു. കോൺഗ്രസ് ധർണ നടത്തി കട്ടപ്പന: രാഹുൽ ഗാന്ധിക്കെതിരായ ഇ.ഡിയുടെ നടപടികളിൽ പ്രതിഷേധിച്ച്​ കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ ധർണ നടത്തി. എ.ഐ.സി.സി അംഗം ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ്​ മനോജ് മുരളി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി തോമസ് രാജൻ, ജോർജ് ജോസഫ് പടവൻ, കെ.ജെ. ബെന്നി, ജോയി ആനിത്തോട്ടം, പ്രശാന്ത് രാജു, ബീനാ ടോമി എന്നിവർ സംസാരിച്ചു. സംഗീതദിനാചരണം നെടുങ്കണ്ടം: പഞ്ചായത്ത് യു.പി സ്‌കൂളില്‍ ലോക സംഗീത ദിനാചരണവും യോഗ ദിനാചരണവും നടന്നു. നെടുങ്കണ്ടം വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെയും പഞ്ചായത്ത് യു.പി സ്‌കൂളിലെയും മുപ്പതോളം കുട്ടികള്‍ ചേർന്ന്​ യോഗ ഡെമോണ്‍സ്‌ട്രേഷന്‍ നടത്തി. കായിക അധ്യാപകരായ സൈജു ചെറിയാന്‍, ഹിമ എന്നിവര്‍ നേതൃത്വം നല്‍കി. ഹെഡ് മാസ്റ്റര്‍ സിബി പോള്‍ അധ്യക്ഷത വഹിച്ചു. എസ്.എം.സി വൈസ് ചെയര്‍മാൻ എ.കെ. സുധിമോന്‍ ഉദ്​ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.