തൊടുപുഴ: ബഫര്‍സോണ്‍ പ്രഖ്യാപനത്തിനെതിരെ നിലപാട് സ്വീകരിക്കുകയോ നിയമനടപടി ആരംഭിക്കുകയോ ചെയ്യാത്ത സംസ്ഥാന സര്‍ക്കാര്‍ ജില്ലയിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് മുസ്‌ലിംലീഗ് ജില്ല കമ്മിറ്റി. ബഫര്‍ സോണ്‍ പ്രഖ്യാപനത്തിനും നിർമാണ നിരോധനത്തിനുമെതിരെ ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്ന ആവശ്യപ്പെട്ടും ലീഗ് ജില്ല കമ്മിറ്റി പ്രക്ഷോഭം ആരംഭിക്കും. സമരത്തിന്‍റെ ആദ്യഘട്ടമെന്ന നിലയില്‍ ജൂലൈ രണ്ടിന് കട്ടപ്പനയില്‍ യൂത്ത് ലീഗ് പ്രതിഷേധധര്‍ണ നടത്തും. പ്രവാചകനെ നിന്ദിച്ച് വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്ന സംഘ്പരിവാറിന്റെ ശ്രമങ്ങള്‍ വെല്ലുവിളിയാണെന്ന് യോഗം വിലയിരുത്തി. ജില്ല പ്രസിഡന്റ് എം.എസ്. മുഹമ്മദ് അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.എം. സലീം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എം.എ. ഷുക്കൂര്‍, പി.എം. അബ്ബാസ്, കെ.എസ്. സിയാദ്, എസ്.എം. ഷരീഫ്, പി.എസ്. അബ്ദുൽ ജബ്ബാര്‍, അഡ്വ. ഇ.എസ്. മൂസ, സലിം കൈപ്പാടം, ടി.എസ്. ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. വ്യാപാരി സമിതി കൺവെന്‍ഷന്‍ ചെറുതോണി: വ്യാപാരി വ്യവസായി സമിതി ഏരിയ കണ്‍വെന്‍ഷന്‍ ചെറുതോണിയില്‍ നടന്നു. ജില്ല സെക്രട്ടറി കെ.ആര്‍. സജീവ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റായി സാജന്‍ കുന്നേലിനെയും സെക്രട്ടറിയായി എന്‍.എസ്. ബിനുവിനെയും തെരഞ്ഞെടുത്തു. ജോസ് വര്‍ഗീസ്, റീന കുര്യാച്ചന്‍, സി.വി. സുബ്രമണ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.