അടിമാലി: വിനോദസഞ്ചാരികൾക്കും വാഹന യാത്രക്കാർക്കും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ പത്താംമൈലിൽ നിർമിച്ച പൊതു കംഫർട്ട് സ്റ്റേഷൻ തുറന്ന് നൽകാത്തതിൽ പ്രതിഷേധം. ലക്ഷങ്ങൾ മുടക്കി അടിമാലി ബ്ലോക്ക് പഞ്ചായത്താണ് ഇത് നിർമിച്ചത്. വെള്ളമില്ലാത്തതാണ് തുറക്കാൻ തടസ്സമെന്നാണ് അറിയിച്ചിരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം കുഴൽക്കിണർ നിർമിക്കാൻ ഫണ്ട് അനുവദിച്ചെന്നും ഉടൻ പ്രവർത്തനം തുടങ്ങുമെന്നും അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. വിനോദസഞ്ചാരികൾ ധാരളം ഇതുവഴി പോകുന്നതും പ്രഥമികാവശ്യങ്ങൾ നിർവഹിക്കാൻ സൗകര്യമില്ലാത്തതും മുൻനിർത്തിയാണ് കൊച്ചി-ധനുഷ്‌കോടി ദേശീയപാതയോരത്ത് കംഫർട്ട് സ്റ്റേഷൻ നിർമിക്കാൻ ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചത്. ഇവിടെനിന്ന് 100 മീറ്റർ മാറി അടിമാലി ഗ്രാമപഞ്ചായത്ത് വർഷങ്ങൾക്ക് മുമ്പ് കംഫർട്ട് സ്റ്റേഷൻ നിർമിച്ചെങ്കിലും തുറന്ന് നൽകാതെ ഉപേക്ഷിക്കുകയായിരുന്നു. idl adi 3 toilet ചിത്രം.. പത്താംമൈലിൽ ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച കംഫര്‍ട്ട് സ്റ്റേഷൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.