അംഗപരിമിതർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു

കുമളി: കുമളി പഞ്ചായത്തിൽ സംഘടിപ്പിച്ച അംഗപരിമിതരുടെ മെഡിക്കൽ ക്യാമ്പിൽനിന്ന്​ തെരഞ്ഞെടുക്കപ്പെട്ട 35 പേർക്ക്​ ഉപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് ഭരണസമിതി അഞ്ചുലക്ഷം രൂപ വികലാംഗ ക്ഷേമ കോർപറേഷനിൽ അടക്കുകയും കോർപറേഷൻ മെഡിക്കൽ കോളജിലെ സംഘത്തെ ഉപയോഗിച്ച് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ ഉപകരണങ്ങൾ ആവശ്യമുണ്ടെന്ന് കണ്ടെത്തിയവർക്ക്​ വിതരണം ചെയ്യുകയുമായിരുന്നു. വിതരണോദ്ഘാടനം കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ശാന്തി ഷാജിമോൻ നിർവഹിച്ചു. വൈസ് പ്രസിഡന്‍റ്​ പി.കെ. ബാബുക്കുട്ടി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോളി ജോസഫ്, കെ.എം. സിദ്ദീഖ്, രജനി ബിജു, ഐ.സി.ഡി.എസ് സൂപ്പർവൈസർ കൊച്ചുറാണി, പഞ്ചായത്ത് അംഗങ്ങളായ വിനോദ് ഗോപി, കബീർ, ജയമോൾ മനോജ്, പഞ്ചായത്ത് സെക്രട്ടറി സെൻകുമാർ തുടങ്ങിയവർ പങ്കെടുത്തു. cap: കുമളിയിൽ അംഗപരിമിതർക്കുള്ള ഉപകരണങ്ങളുടെ വിതരണം പഞ്ചായത്ത്​ പ്രസിഡന്‍റ്​ ശാന്തി ഷാജിമോൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.