കുമളി: ടൗണിലെ വ്യാപാര സ്ഥാപനത്തിന് മുന്നിൽ നിർത്തിയിരുന്ന ഇരുചക്രവാഹനം പട്ടാപ്പകൽ മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടത്തി. കുമളി ടൗണിൽ സെൻട്രൽ ജങ്ഷന് സമീപം ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. മുരുക്കടി സ്വദേശി രാജേഷിന്‍റെ ഇരുചക്രവാഹനമാണ് മോഷ്ടിച്ചു കടത്തിയത്. ടൗണിൽ മൂന്നാർ റോഡരികിലെ വളക്കടക്ക് സമീപം നിർത്തിയിരുന്ന വാഹനമാണ് മോഷ്ടിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുചക്ര വാഹനവുമായി പോകുന്ന യുവാവിന്‍റെ ദൃശ്യങ്ങൾ കണ്ടെത്തി. പ്രതിയെ പിടികൂടാൻ തമിഴ്നാട് പൊലീസിന്‍റെ സഹായവും അധികൃതർ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.