സൈന്യത്തിലേക്ക്​ ആര്‍.എസ്.എസിനെ തിരുകിക്കയറ്റാൻ ശ്രമം –എം.എം. മണി

അടിമാലി: ഇന്ത്യൻ സൈന്യത്തിലേക്ക്​ ആര്‍.എസ്.എസിനെ തിരുകിക്കയറ്റി ബഹുസ്വരത ഇല്ലായ്മ ചെയ്യാനാണ്​ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എം.എം. മണി എം.എല്‍.എ. രാജാക്കാട്ട്​ അംഗന്‍വാടി വര്‍ക്കേഴ്‌സ് ആൻഡ്​​ ഹെല്‍പേഴ്‌സ് അസോ. ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോ. ജില്ല പ്രസിഡന്‍റ്​ പി.ജെ. റാണി അധ്യക്ഷതവഹിച്ചു. സമ്മേളനത്തിന്‍റെ ഭാഗമായി പ്രകടനവും രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു. സ്വാഗതസംഘം ചെയര്‍മാന്‍ എം.എന്‍. ഹരിക്കുട്ടന്‍ സ്വാഗതം പറഞ്ഞു. സംഘടന സംസ്ഥാന സെക്രട്ടറി കെ.കെ. പ്രസന്നകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല സെക്രട്ടറി അനിത റെജി, ട്രഷറര്‍ പി.എൻ. രമണി, സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ്​ കെ.പി. മേരി, കെ.എസ്. മോഹനന്‍, പി.എസ്. രാജന്‍, പി.വി. സൂസന്‍, സേതുലക്ഷ്മി, വി.എൻ. മോഹനൻ, വി.പി. ചാക്കോ, ബേബിലാൽ, കെ.കെ. തങ്കച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു. idl adi 2 mani ചിത്രം: അംഗന്‍വാടി വര്‍ക്കേഴ്‌സ് ആൻഡ്​ ഹെൽപേഴ്‌സ് അസോ. ജില്ല സമ്മേളനം രാജാകാട്ടിൽ എം.എം. മണി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.