തൊടുപുഴ: കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ എൽ.ഡി.എഫ് നേതാക്കളായ കെ.ഐ. ആന്റണിയും വി.വി. മത്തായിയും ബാങ്കിലെ വോട്ടർമാരോടും പൊതുസമൂഹത്തോടും മാപ്പ് പറയണമെന്ന് യു.ഡി.എഫ് നേതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബാങ്കിന്റെ തെരഞ്ഞെടുപ്പിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈകോടതിയുടെ ഉത്തരവുണ്ടായിരുന്നു. എന്നാൽ, ഉത്തരവ് പാലിക്കാതിരുന്ന പൊലീസിനെ ഹൈകോടതി വിമർശിച്ചിരിക്കുകയാണ്. ബാങ്ക് വൈസ് പ്രസിഡന്റ് ഷിബിലി സാഹിബ് നൽകിയ അപ്പീലിലാണ് കോടതിയുടെ പരാമർശം. കോടതി ഉത്തരവുകൾ നടപ്പാക്കാൻ സർക്കാറിന് ബാധ്യതയുണ്ട്. ഇവിടെ അക്രമം തടയാൻ പൊലീസിനു കഴിഞ്ഞില്ല. ഡി.ജി.പിയെയും ഇടുക്കി എസ്.പിയെയും ഹരജിയിൽ സ്വമേധയ കക്ഷിചേർത്തിട്ടുണ്ട്. എടുത്ത നടപടി സംബന്ധിച്ച് ആറാഴ്ചക്കകം റിപ്പോർട്ട് നൽകാനും ഡി.ജി.പിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കമീഷൻ ഡി.ജി.പിയുമായി കൂടിയാലോചിച്ച് പുതിയ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് നടത്തണമെന്നാണ് നിർദേശം. അപ്പീൽ ഒന്നരമാസത്തിനുശേഷം വീണ്ടും പരിഗണിക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ടെന്ന് യു.ഡി.എഫ് നേതാക്കളായ റോയ് കെ. പൗലോസ്, ജോസഫ് ജോൺ, ജാഫർഖാൻ മുഹമ്മദ്, പി.എൻ. സീതി എന്നിവർ പറഞ്ഞു. ബഫര്‍സോൺ: കോടതിയുടെ അനുമതിയോടെ റിവ്യൂപെറ്റീഷൻ നല്‍കും -എം.പി ചെറുതോണി: ബഫര്‍സോൺ സംബന്ധിച്ച് സുപ്രീംകോടതി വിധിക്കെതിരെ കോടതിയുടെ അനുമതിയോടെ റിവ്യൂപെറ്റീഷൻ നല്‍കുമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി അറിയിച്ചു. വിഷയം ഇത്രയുമധികം വഷളാക്കിയത് പിണറായി സര്‍ക്കാറാണെന്നും എം.പി ആരോപിച്ചു. 2014 മാര്‍ച്ച് 14ന് യു.ഡി.എഫ് സര്‍ക്കാര്‍ കരടുവിജ്ഞാപനം ഇറക്കിയെങ്കിലും പിന്നീട് വന്ന പിണറായി സര്‍ക്കാര്‍ അന്തിമ വിജ്ഞാപനമിറക്കിയില്ല. കോടതിവിധിയില്‍ ഇളവുവേണമെന്ന് സംസ്ഥാന സര്‍ക്കാറാണ് ആവശ്യപ്പെടേണ്ടത്. സംസ്ഥാനം ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കും. അതിനായി ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്ന് ഒറ്റക്കെട്ടായി കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചാല്‍ ഇളവുലഭിക്കും. എന്നാല്‍, പണറായി സര്‍ക്കാര്‍ ഇതിനു തയാറായില്ല. ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാകുന്നത്. എട്ട് വന്യജീവി കേന്ദ്രങ്ങളും ദേശീയോദ്യാനവുമുണ്ടായിട്ടും വേണ്ടത്ര കൂടിയാലോചനകള്‍ നടത്തിയിട്ടില്ല. ഇടുക്കിയില്‍ യോഗം വിളിക്കേണ്ട വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജനപ്രതിനിധികളെ അറിയിക്കാതെയാണ് യോഗം വിളിച്ചത്. ഇടുക്കിയിലും തട്ടേക്കാട്ടും യോഗം ചേര്‍ന്നെങ്കിലും ജനപ്രതിനിധികളെ പങ്കെടുപ്പിച്ചില്ലെന്ന് എം.പി ആരോപിച്ചു. മറ്റു സ്ഥലങ്ങളില്‍ യോഗം ചേരാതെ രേഖയുണ്ടാക്കുകയായിരുന്നു. ഇടുക്കിയില്‍ നടന്ന യോഗങ്ങളില്‍ എം.പിയും എം.എല്‍.എമാരും പങ്കെടുക്കാത്തതു സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷിക്കണം. കോടതിവിധിക്കെതിരെ എം.പിയെ മാത്രം കുറ്റംപറഞ്ഞ് സര്‍ക്കാര്‍ ഒഴിവാകുകയാണ്. മുഖ്യമന്ത്രി ബഫര്‍സോൺ സംബന്ധിച്ച് ഒരു തവണപോലും കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചിട്ടില്ല. ഇടുക്കിയിലെ ജനങ്ങളുടെ ആശങ്ക എം.പി എന്ന നിലക്ക് കേന്ദ്രമന്ത്രിമാരെ അറിയിച്ചിട്ടുണ്ടെന്നും എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.