തൊടുപുഴ: ഉപാസന കലാസാംസ്‌കാരിക കേന്ദ്രത്തിൽ ഞായറാഴ്ച വൈകീട്ട് മൂന്നുമുതൽ 'ഉപാസന മെഗാ സംഗീതസന്ധ്യ' നടക്കും. സി.എം.ഐ സഭയുടെ വികാരി ജനറാൾ ഫാ. ജോസി താമരശ്ശേരി ഉദ്ഘാടനം ചെയ്യും. ജ്യോതി നിവാസ് സുപ്പീരിയർ ഫാ.ജെയ്‌സൺ പോൾ പുറ്റനാൽ അധ്യക്ഷത വഹിക്കും. സംഗീത സംവിധായകനും പിന്നണി ഗായകനുമായ കെ.എൽ. ആന്‍റണി മുഖ്യാതിഥി ആയിരിക്കും. തുടർന്ന് മെഗാ സംഗീതസന്ധ്യ. പഠനോപകരണ വിതരണം ആലക്കോട്: പഞ്ചായത്തിലെ വിശ്വകർമ സർവിസ് സൊസൈറ്റി കുട്ടികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. ആലക്കോട് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ലിഗിൽ ജോ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്‍റ് ഷാജി പി.എസ്, സെക്രട്ടറി ഷീജ സജി, ട്രഷറർ കെ. കെ. മണി, മുൻ പ്രസിഡന്‍റ് തങ്കമണി പരമേശ്വരൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.