ഉടുമ്പന്നൂർ: പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിന്‍റെ ഒന്നാം നിലയിലേക്ക് ഉടുമ്പന്നൂർ പബ്ലിക് ലൈബ്രറി പ്രവർത്തനം മാറ്റുന്നു. ഞായറാഴ്ച രാവിലെ 10ന് ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ.എം. ബാബു ഉദ്ഘാടനം നിർവഹിക്കും. ലൈബ്രറിയോട് ചേർന്ന് സജ്ജമാക്കിയ മിനി കോൺഫറൻസ് ഹാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. ലതീഷും റീഡിങ് റൂം ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി.കെ. സുകുമാരനും ഉദ്ഘാടനം ചെയ്യും. പുസ്തകവിതരണം പഞ്ചായത്ത് വിദ്യാഭാസ സ്ഥിരംസമിതി അധ്യക്ഷൻ സുലൈഷ സലീം നിർവഹിക്കും. ലൈബ്രറി എക്സിക്യൂട്ടിവ് അംഗം പി.കെ. ഉഷ ടീച്ചർ വായനദിന സന്ദേശം നൽകും. ലൈബ്രറി പ്രസിഡന്‍റ് കെ.ജി. സുകുമാരൻ അധ്യക്ഷതവഹിക്കും. കരിയർ ഗൈഡൻസ് ക്ലാസ് ഇന്ന് ഉടുമ്പന്നൂർ: പഞ്ചായത്തിലെ ഒമ്പത് ലൈബ്രറികളുടെ കൂട്ടായ്മയായ ലൈബ്രറി കൗൺസിൽ ഉടുമ്പന്നൂർ പഞ്ചായത്ത് സമിതി നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ 10ന് പി.കെ ഡെക്കറേഷൻ ഹാളിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി കരിയർ ഗൈഡൻസ് ക്ലാസ് നടക്കും. എം.ജി യൂനിവേഴ്സിറ്റി സെക്ഷൻ ഓഫിസർ ബാബു പള്ളിപ്പാട്ട് ക്ലാസെടുക്കും. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി.കെ. സുകുമാരൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.