പൈനാവ്: സര്‍ക്കാര്‍ എൻജിനീയറിങ് കോളജില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമറുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തില്‍ ബി.ടെക്, കംപ്യൂട്ടര്‍ സയന്‍സ് എം.എസ്.സി, എം.സി.എ ബിരുദം, ഗണിതം/ഫിസിക്‌സ്/കെമിസ്ട്രി/സ്റ്റാറ്റിസ്റ്റിക്‌സ് വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും ഡി.ഒ.ഇ/പി.ജി.ഡി.സി.എയില്‍ എ ലെവല്‍ സര്‍ട്ടിഫിക്കറ്റും, ഏതെങ്കിലും എൻജിനീയറിങ് ശാഖയില്‍ ബാച്ചിലര്‍ ബിരുദവും ഡി.ഒ.ഇ/പി.ജി.ഡി.സി.എയില്‍ എ ലെവല്‍ സര്‍ട്ടിഫിക്കറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. വിദ്യാഭ്യാസ യോഗ്യതകളുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉള്‍പ്പെടുത്തിയ ബയോഡാറ്റ സഹിതം ജൂണ്‍ 23 ന് രാവിലെ 11 മണിക്ക് പൈനാവ് സര്‍ക്കാര്‍ എൻജിനീയറിങ് കോളജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. അപേക്ഷ ക്ഷണിച്ചു നെടുങ്കണ്ടം: കേന്ദ്ര സര്‍ക്കാറിന്റെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം ആരംഭിക്കുന്ന തേനീച്ച വളര്‍ത്തല്‍ / തേന്‍ ഉൽപാദന സംരംഭ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പരിശീലന ഉപകരണങ്ങള്‍, ഭക്ഷണം എന്നിവ ഉൾപ്പെടെ സൗജന്യമായി നല്‍കും. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പരിശീലന കാലാവധി - 10 ദിവസം. പരിശീലനം ജൂണ്‍ 20ന് തുടങ്ങും. രജിസ്റ്റര്‍ ചെയ്യാൻ 04868-234567, 7907386745 നമ്പറുകളിൽ ബന്ധപ്പെടുക. പുസ്തകപ്രകാശനം കട്ടപ്പന: ഇടുക്കിയിലെ കര്‍ഷകരുടെ കുടിയേറ്റ ചരിത്രവും അതിജീവന മുന്നേറ്റവും വിശദീകരിച്ച് സാമൂഹ്യ പ്രവര്‍ത്തകനായ കെ. കെ. ദേവസ്യ രചിച്ച പോരാട്ടപര്‍വ്വം പുസ്തകത്തിന്റെ പ്രകാശനം തിങ്കളാഴ്ച കട്ടപ്പനയില്‍ നടക്കും. രാവിലെ 10.30 ന് ഹില്‍ടൗണ്‍ ഓഡിറ്റോറിയത്തില്‍ ചേരുന്ന സാംസ്കാരിക സമ്മേളനത്തില്‍ നിയമസഭ സ്പീക്കര്‍ എം.ബി. രാജേഷ് പുസ്തകം പ്രകാശനം ചെയ്യും. എം.എം. മണി എം.എല്‍.എ പുസ്തകം ഏറ്റുവാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.