കട്ടപ്പന: ബഫർ സോൺ വിഷയത്തിൽ പ്രതിഷേധവുമായി കാഞ്ഞിരപ്പള്ളി രൂപതയിലെ യുവജനങ്ങളും. മലയോര കർഷകരെ ഭീതിയിൽ താഴ്ത്തുന്ന സുപ്രീംകോടതിയുടെ ബഫർ സോൺ ഉത്തരവിനെതിരെ കാഞ്ഞിരപ്പള്ളി രൂപത എസ്.എം.വൈ.എമ്മിന്‍റെ അഭിമുഖ്യത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. കട്ടപ്പന സെന്‍റ് ജോർജ് ഫൊറോന പള്ളിയിൽനിന്ന് ആരംഭിച്ച് ഗാന്ധി സ്ക്വയർ വരെയുള്ള പ്രകടനത്തിൽ മലയോര മേഖലയിലെ വിവിധ ഇടവകളിൽനിന്നുള്ള നിരവധി യുവജനങ്ങൾ പങ്കെടുത്തു. എസ്.എം.വൈ.എം കട്ടപ്പന ഫൊറോന ഡയറക്ടർ ഫാ. നോബിൾ പൊടിമറ്റത്തിൽ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. മുൻ രൂപത സമിതി അംഗം മനു നിരവത് മുഖ്യപ്രഭാഷണം നൽകി. രൂപത ജനറൽ സെക്രട്ടറി ഡിലൻ കോഴിമല പ്രകടനത്തിന് നേതൃത്വംനൽകി സംസാരിചു. രൂപത റീജന്‍റ് ബ്രദർ അജിൽ പനംതോട്ടത്തിൽ, രൂപത കൗൺസിലർ ആൽവിൻ, രൂപത സമിതി അംഗം ജോൺസി, ജോസഫ് കട്ടപ്പന ഫൊറോന പ്രസിഡന്‍റ് ജെറിൻ, മുണ്ടിയെരുമ ഫൊറോന പ്രസിഡന്‍റ് അഖിൽ, കുമിളി ഫൊറോന പ്രസിഡന്‍റ് ജോബി, അണക്കര ഫൊറോന പ്രസിഡന്‍റ് ജോമോൻ, ഉപ്പുതറ ഫൊറോന പ്രസിഡന്‍റ് സാജൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വംനൽകി. ഫോട്ടോ. എസ്.എം.വൈ.എം പ്രതിഷേധ പന്തംകൊളുത്തി പ്രകടനം ഫോറോന ഡയറക്ടർ ഫാ. നോബിൾ പൊടിമറ്റത്തിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.