തൊടുപുഴ: നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്നതും ഓടിക്കൊണ്ടിരുന്നതുമായ ആറ് വാഹനത്തില്‍ ഇടിച്ചു. വെള്ളിയാഴ്ച രാത്രി ഏഴരയോടെ കോലാനി ജങ്ഷന് സമീപമായിരുന്നു അപകടം. തൊടുപുഴ ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ കാര്‍ റോഡരികിലെ വര്‍ക്ഷോപ്പിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ആഡംബര കാറുകളിലും ലോറിയിലും ഉള്‍പ്പെടെ ആറ് വാഹനത്തിലാണ് ഇടിച്ചത്. വാഹനം ഓടിച്ച് കടന്നുകളയാന്‍ ശ്രമിച്ച കാര്‍ യാത്രികനായ അഭിഭാഷകനെ മറ്റ് വാഹന ഉടമകളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞുവെച്ചു. സംഭവമറിഞ്ഞ് തൊടുപുഴയില്‍നിന്നെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. കേടുപാടുകള്‍ പറ്റിയ വാഹനങ്ങളുടെ ഉടമകള്‍ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.