പെൻഷൻ നിഷേധിക്കുന്നത് പ്രതിഷേധാർഹം -കേരള കോൺഗ്രസ് എം

തൊടുപുഴ: രണ്ടേക്കറിലധികം കൃഷിഭൂമിയുള്ള കർഷകർക്ക് സാമൂഹിക സുരക്ഷ പെൻഷൻ നിഷേധിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്‍റ്​ ജിമ്മി മറ്റത്തിപ്പാറ പറഞ്ഞു. രണ്ടേക്കറിലധികം കൃഷിഭൂമിയുള്ള വ്യക്തിക്ക് സാമൂഹിക സുരക്ഷ പെൻഷനുകൾ നൽകേണ്ടതില്ലെന്ന 2022 ഏപ്രിൽ 14ലെ സർക്കാർ ഉത്തരവ് പ്രകാരമാണ് ഈ നടപടിയെന്നാണ് ഗ്രാമപഞ്ചായത്ത് അധികൃതർ പറയുന്നത്. രണ്ടേക്കർ കൃഷിഭൂമിയുള്ള കർഷകന് ഇപ്പോഴത്തെ സാഹചര്യത്തിൽ ലഭിക്കുന്ന ആദായംകൊണ്ട് നിത്യവൃത്തിക്കുപോലും തികയില്ല. കൃഷിക്കായി എടുത്ത ബാങ്ക് വായ്പ പോലും കൃത്യസമയത്ത് തിരിച്ചടക്കാൻ കഴിയുന്നില്ല. യൗവനവും ആരോഗ്യവും സമ്പത്തും കാർഷികവൃത്തിക്കായി ഹോമിച്ച് ജീവിതസായാഹ്നത്തിൽ ലഭിക്കുന്ന തുച്ഛമായ സാമൂഹിക സുരക്ഷ പെൻഷനുകൾ ഇത്തരം അശാസ്ത്രീയ മാനദണ്ഡപ്രകാരം നിഷേധിക്കുന്നത് പ്രതിഷേധാർഹമാണെന്നും ജിമ്മി മറ്റത്തിപ്പാറ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.