കരിമണ്ണൂർ: ഹർത്താൽ ദിനത്തിൽ ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് വിദേശമദ്യം വിൽപന നടത്തിയ കേസിൽ ഒരാളെ കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കരിമണ്ണൂർ പന്നൂർ ഭാഗത്ത് ഇളംബ്ലാശ്ശേരിൽ സജീവാണ് (50) പൊലീസ് പിടിയിലായത്. ഇയാളിൽനിന്ന് വിൽപനക്ക് സൂക്ഷിച്ച ഒരു ലിറ്റർ വിദേശമദ്യം കണ്ടെടുത്തു. കരിമണ്ണൂർ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ സുമേഷ് സുധാകർ, എസ്.ഐ പി.എച്ച്. ദിനേശ്, എ.എസ്.ഐമാരായ രാജേഷ്, സലിൽ, മുഹമ്മദ്, സി.പി.ഒമാരായ മാത്യു ബേബി, അബ്ദുൽ റസാഖ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.