അടിമാലി: സംരക്ഷിത വനമേഖലക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ദൂരം പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കണമെന്ന കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പഞ്ചായത്ത് പരിധിയിലെ സ്ഥിതി വിലയിരുത്തുന്നതിന് മാങ്കുളം ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. കോടതി വിധിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പുറമെ മാങ്കുളം മേഖലയില്‍ നിലനില്‍ക്കുന്ന ഇതര ഭൂവിഷയങ്ങളും വന്യജീവി ശല്യവും യോഗത്തില്‍ ചര്‍ച്ചയായി. ബഫര്‍ സോണ്‍ വിഷയത്തിൽ ഉയര്‍ന്നുവന്നിട്ടുള്ള ആശങ്ക സര്‍ക്കാറിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളുണ്ടാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വിനീത സജീവന്‍ പറഞ്ഞു. ബഫര്‍സോണ്‍ വിഷയത്തിലടക്കമുള്ള തുടര്‍ ഇടപെടലുകള്‍ക്കായി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ചെയര്‍മാനായുള്ള ജനകീയ സമിതിക്ക് സര്‍വകക്ഷി യോഗം രൂപംനല്‍കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വിനീത സജീവന്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്‍റ് ബിബിന്‍, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീണ്‍ ജോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി സംഘടന പ്രതിനിധികള്‍, യുവജന സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. idl adi 4 meetting ചിത്രം: മാങ്കുളം ഗ്രാമപഞ്ചായത്തില്‍ നടന്ന സര്‍വകക്ഷി യോഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.