പിതാവി‍െൻറ സ്വപ്നങ്ങൾക്ക്​ ജീവൻ പകർന്ന്​ ഫുൾ എ പ്ലസുമായി അദ്വൈത്​

പിതാവി‍ൻെറ സ്വപ്നങ്ങൾക്ക്​ ജീവൻ പകർന്ന്​ ഫുൾ എ പ്ലസുമായി അദ്വൈത്​ മൂലമറ്റം: മക‍ൻെറ ഉജ്ജ്വല വിജയം കാണാൻ പി.ടി. മനു ഇല്ല. മൂലമറ്റം ഇലപ്പള്ളിയിൽ ട്രാൻസ്​ഫോർമറിൽ അറ്റകുറ്റപ്പണിക്കിടെ വൈദ്യുതാഘാതമേറ്റ് മരിച്ച വൈദ്യുതി വകുപ്പ്​ ജീവക്കാരൻ മനുവി‍ൻെറ മകൻ അദ്വൈതിനാണ് പത്താം ക്ലാസ്​ പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. പഠനത്തിൽ മിടുക്കനായ അദ്വൈതിനെക്കുറിച്ച് നിരവധി സ്വപ്നങ്ങളാണ് മനുവിന് ഉണ്ടായിരുന്നത്. എന്നാൽ, അത് സാക്ഷാത്കരിച്ച് കാണാൻ മനുവിന് ഭാഗ്യമുണ്ടായില്ല. അറക്കുളം സെന്‍റ്​.മേരീസ് ഹയർ സെക്കൻഡറി സ്കൂളിലാണ് അദ്വൈത് പഠിക്കുന്നത്. ട്രാൻസ്ഫോർമറിലെ അറ്റകുറ്റപ്പണികൾ തീർത്തതിന്​ ശേഷം ചാർജ് ചെയ്യുന്നതിനിടെ കഴിഞ്ഞ മാസമാണ് വൈദ്യുതാഘാതമേറ്റ് മനു മരിച്ചത്. tdl mltm2 അദ്വൈത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.