ബഫർസോൺ വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് യു.ഡി.എഫ്​

അടിമാലി: ബഫർസോൺ വിഷയത്തിൽ യു.ഡി.എഫ് വ്യാഴാഴ്ച ജില്ലയിൽ ആചരിക്കുന്ന ഹർത്താലുമായി എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന്​ യു.ഡി.എഫ് ഭാരവാഹികൾ രാജാക്കാട്ട്​ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കർഷകർ അടക്കം ഇടുക്കിയിലെ സാധാരണക്കാരുടെ ഭീതി അകറ്റാൻ കേന്ദ്രവും സംസ്ഥാന സർക്കാറും അടിയന്തരമായി ഇടപെടണമെന്നാണ് യു.ഡി.എഫിന്റെ ആവശ്യം. പരിസ്ഥിതിലോല പ്രദേശ നിർണയ കാര്യത്തിൽ യു.ഡി.എഫ് സ്വീകരിച്ചതിന് കടകവിരുദ്ധമായ നിലപാടാണ് സംസ്ഥാന സർക്കാർ എടുത്തിട്ടുള്ളതെന്നും കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ പേര് പറഞ്ഞ് എൽ.ഡി.എഫ് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്നും യു.ഡി.എഫ് മണ്ഡലം ചെയർമാൻ എൻ.ജെ. ചാക്കോ, കൺവീനർ ബെന്നി പാലക്കാട്ട് എന്നിവർ കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.