കണ്ണമ്പടി സർക്കാർ സ്കൂളിന്​ കൺനിറയെ വിജയം

കട്ടപ്പന: പരാധീനതകൾക്ക് നടുവിലും നൂറ്​ ശതമാനം വിജയം നേടി കണ്ണമ്പടി സർക്കാർ സ്കൂൾ. ഇക്കൊല്ലം 11 ആൺകുട്ടികളും അഞ്ച്​ പെൺകുട്ടികളും ഉൾപ്പെടെ 16 പേരാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. എല്ലാവരും വിജയിച്ചതി‍‍ൻെറ ആഘോഷത്തിലാണ്​ ആദിവാസി മേഖലയി​ലെ ഈ സ്കൂൾ. ഏറെ പരാധീനതകൾക്ക് നടുവിലാണ് കണ്ണമ്പടി സർക്കാർ സ്കൂൾ പ്രവർത്തിച്ചിരുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലും 100 ശതമാനം വിജയം നേടാനായത്​ അഭിമാനമായി. 2013ൽ അഞ്ച്​ ശതമാനം മാത്രമായിരുന്നു വിജയം. തുടർന്നുവന്ന വർഷങ്ങളിൽ 100 ശതമാനം വിജയം നേടിയെങ്കിലും കഴിഞ്ഞ അഞ്ചുവർഷം ഓരോ വിദ്യാർഥി വീതം തോറ്റതിനാൽ 98 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. റേഞ്ചില്ലാത്ത വനാന്തരീക്ഷത്തിൽ കുട്ടികൾക്ക്​ കഠിനപ്രയത്നം വേണ്ടിവന്നു. അധ്യാപകർക്കൊപ്പം കിഴുക്കാനം ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥരും വിദ്യാർഥികളെ പഠിപ്പിക്കാൻ രംഗത്തിറങ്ങിയപ്പോൾ നൂറുശതമാനം വിജയം കൈപ്പിടിയിലായി. പടം: കണ്ണമ്പടി സർക്കാർ സ്കൂളിൽനിന്ന്​ എസ്.എസ്.എൽ.സി പരീക്ഷക്ക്​ വിജയിച്ച കുട്ടികൾ അധ്യാപകർക്കൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.