തൊടുപുഴ: നഗരസഭ കോലാനി ഹോമിയോ ആശുപത്രിയുടെ പുതിയ കെട്ടിടം പൊതുജനങ്ങൾക്കായി തുറന്നുനൽകി. കേന്ദ്ര-സംസ്ഥാന ഫണ്ടുകൾ ചേർത്ത് പഴയ ആശുപത്രി കെട്ടിടത്തിനോട് ചേർന്നാണ് പുതിയത് പൂർത്തീകരിച്ചത്. ഒ.പി, ഫാർമസി, ഒബ്സർവേഷൻ റൂം, ഐസൊലേഷൻ റൂം, സ്റ്റോർ റൂം എന്നീ സൗകര്യം ഒരുക്കിയിട്ടുണ്ട്. അഗംപരിമിതർക്ക് പ്രവേശിക്കുന്നതിന് റാംപ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. രണ്ടാംനിലയിൽ കോൺഫറൻസ് ഹാളും നിർമിച്ചിട്ടുണ്ട്. നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ. കരീം അധ്യക്ഷതവഹിച്ചു. നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ ജെസി ജോണി മുഖ്യപ്രസംഗം നടത്തി. സ്ഥിരംസമിതി ചെയർമാൻമാരായ കെ. ദീപക്, ഷീജ ഷാഹുൽഹമീദ്, ബിന്ദു പത്മകുമാർ, ടി.എസ്. രാജൻ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് കൗൺസിലർ കവിത വേണു സ്വാഗതവും മെഡിക്കൽ ഓഫിസർ ഡോ. സൂര്യമോൾ നന്ദിയും പറഞ്ഞു. FOTO TDL HOMEO HOSPITAL നഗരസഭ കോലാനി ഹോമിയോ ആശുപത്രിയുടെ പുതിയ കെട്ടിടം നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു ലൈഫ് ഭവനപദ്ധതി; കരട് പട്ടിക പ്രസിദ്ധീകരിച്ചു തൊടുപുഴ: നഗരസഭ ലൈഫ് മിഷൻ ഭവനപദ്ധതി ലൈഫ് 2020 പുതിയ അപേക്ഷകളുടെ കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക നഗരസഭ ഓഫിസിൽ പരിശോധനക്ക് ലഭ്യമാണ്. കരട് പട്ടികയിൽ അപ്പീലുകളും ആക്ഷേപങ്ങളും 17വരെ ഓൺലൈൻ മുഖാന്തരം സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.