ഇടുക്കി മെഡിക്കല്‍ കോളജ്: നിർമാണപ്രവർത്തനം സമയബന്ധിതമായി തീർക്കാൻ നിർദേശം

ഇടുക്കി: ഇടുക്കി മെഡിക്കൽ കോളജി‍ൻെറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാൻ മന്ത്രി റോഷി അഗസ്റ്റി‍ൻെറ അധ്യക്ഷതയില്‍ ചേർന്ന അവലോകന​ യോഗം നിർദേശിച്ചു. മെഡിക്കല്‍ കോളജില്‍ ജീവനക്കാരുടെ അഭാവം പരിഹരിക്കുന്നതിന്​ പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനും തീരുമാനിച്ചു. മെഡിക്കല്‍ കോളജ് പണിയുന്നതിനുള്ള ഫണ്ട് കിറ്റ്​കോക്ക്​ സര്‍ക്കാര്‍ കൈമാറിയിട്ടുള്ളതാണ്​. ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കി നല്‍കിയില്ലെങ്കില്‍ തുടര്‍നടപടി സര്‍ക്കാറുമായി ആലോചിച്ച്​ കൈക്കൊള്ളുമെന്ന്​ മന്ത്രി പറഞ്ഞു. ജൂണ്‍ അവസാനം സംസ്ഥാനതലത്തില്‍ യോഗം ചേരും. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, കലക്ടര്‍, എച്ച്.എം.സി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആഴ്ചയിലൊരിക്കല്‍ മെഡിക്കല്‍ കോളജി‍ൻെറ നിര്‍മാണ പ്രവര്‍ത്തനം വിലയിരുത്താന്‍ പ്രത്യേക കമ്മിറ്റിയും രൂപവത്​കരിച്ചു. കലക്ടര്‍ ഷീബ ജോര്‍ജ്, ജില്ല പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി. വര്‍ഗീസ്, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു. കിടപ്പുരോഗികൾക്ക്​ വീല്‍ചെയർ വിതരണം ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്തി​‍ൻെറ വാര്‍ഷിക പദ്ധതിപ്രകാരം ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കിടപ്പുരോഗികള്‍ക്കുള്ള മോട്ടോറൈസ്ഡ് വീല്‍ചെയറുകളുടെ വിതരണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ രാജി ചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. ശിശുവികസന വകുപ്പി‍ൻെറ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കായി 15,74,560 രൂപയാണ് വകയിരുത്തിയിരുന്നത്. ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളില്‍നിന്ന്​ 12 രോഗികള്‍ക്കാണ് വീല്‍ച്ചെയറുകള്‍ വിതരണം ചെയ്തത്. വൈസ് പ്രസിഡന്‍റ്​ അഡ്വ. എബി തോമസ്, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.