കട്ടപ്പന: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കുനേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനെതിരെ സി.പി.എം കട്ടപ്പനയിൽ നടത്തിയ മാർച്ചിൽ പൊലീസുമായി ഉന്തും തള്ളും. യൂത്ത് കോൺഗ്രസ് സ്ഥാപിച്ച കൊടികൾ പറിച്ചെറിയാൻ ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ ശ്രമം പൊലീസ് തടഞ്ഞപ്പോഴാണ് സംഘർഷമുണ്ടായത്. മുതിർന്ന നേതാക്കൾ ഇടപ്പെട്ട് രംഗം ശാന്തമാക്കി. ചൊവ്വാഴ്ച രാവിലെ ഇടുക്കി കവലയിൽനിന്നാണ് സി.പി.എം മാർച്ച് ആരംഭിച്ചത്. അശോക ജങ്ഷനിലെത്തിയതോടെ വഴിയരികിലെ കൊടികൾ നശിപ്പിക്കുകയായിരുന്നു. കെ.പി.സി.സി ആസ്ഥാന മന്ദിരത്തിനുനേരെ ഉണ്ടായ അക്രമണത്തിലും ഇടുക്കി ഡി.സി.സി അധ്യക്ഷൻ സി.പി. മാത്യുവിനുനേരെ ഡി.വൈ.എഫ്.ഐ നടത്തിയ കൈയേറ്റ ശ്രമത്തിനുമെതിരെ കട്ടപ്പന കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനംനടത്തി. എ.ഐ.സി.സി അംഗം ഇ.എം. ആഗസ്‌തി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് തോമസ് മൈക്കിൾ, മനോജ് മുരളി, ജോയ് ആനിത്തോട്ടം, ജോയ് പൊരുന്നോലി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.