ഡി.വൈ.എഫ്.ഐ നേതാവിൻെറ ഭീഷണി പ്രസംഗത്തിനെതിരെ പരാതി ഏലപ്പാറ: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വീട്ടിൽ കയറി തല്ലുമെന്ന ഡി.വൈ.എഫ്.ഐ നേതാവിൻെറ ഭീഷണിക്കെതിരെ പരാതി. തിങ്കളാഴ്ച് രാത്രി ഏലപ്പാറയിൽ ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവർത്തകർ പ്രകടനവും യോഗവും സംഘടിപ്പിച്ചിരുന്നു. യോഗത്തിൽ സംസാരിച്ച ഡി.വൈ.എഫ്.ഐ ജില്ല ട്രഷറർ ബി. അനൂപാണ് ഭീഷണി മുഴക്കിയത്. തിരുവനന്തപുരത്ത് പ്രതിഷേധിച്ചവരെ അവിടെപ്പോയി കൈകാര്യം ചെയ്യാൻ സാധിക്കുകയില്ല. അതിനാൽ ഏലപ്പാറയിലെ മുഴുവൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും വീട്ടിൽകയറി തല്ലുമെന്നായിരുന്നു പ്രസംഗത്തിലെ ഭീഷണി. അനൂപിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി ജനറൽ സെക്രട്ടി ബിജോ മാണിയാണ് ജില്ല പൊലീസ് മേധാവിക്ക് പരാതിനൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.