ബസ് ജീവനക്കാര്‍ക്കെതിരെ ആക്രമണം വര്‍ധിക്കുന്നതായി​ പരാതി

അടിമാലി: വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിൽ ബസ് ജീവനക്കാര്‍ക്കെതിരെ ആക്രമണം പതിവായതായി പ്രൈവറ്റ് ബസ് ഓപററ്റേഴ്‌സ് അസോസിയേഷന്‍. കഴിഞ്ഞ ഒരുമാസത്തിനിടെ അഞ്ച്​ പ്രാവശ്യമാണ് സര്‍വിസ് ബസ് ജീവനക്കാര്‍ ആക്രമണത്തിനിരയായത്. ആനച്ചാല്‍ ടൗണ്‍, ചിത്തിരപുരം, രണ്ടാംമൈല്‍, പള്ളിവാസല്‍ തുടങ്ങിയ മേഖലകളിലാണ് ബസ് ജീവനക്കാര്‍ക്കുനേരെ പതിവായി ആക്രമണം ഉണ്ടാകുന്നത്. അലക്ഷ്യമായി റോഡിലേക്ക് ഇറങ്ങി ടൂറിസ്റ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്​ ഗതാഗത പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്​. സ്വകാര്യ, കെ.എസ്.ആര്‍.ടി.സി ബസുകൾക്ക്​ ഇതുമൂലം സുഗമമായി സർവിസ് നടത്തുന്നതിന്​ തടസ്സമുണ്ട്​. അലക്ഷ്യമായ വാഹന പാർക്കിങ്​ ചോദ്യംചെയ്യുന്നവരെ സംഘടിതമായി നേരിടുകയാണെന്നും ഇതിന് റിസോര്‍ട്ട് ജീവനക്കാരും ഗൈഡുകളും ഒത്താശ ചെയ്യുന്നതായും പറയുന്നു. ആനച്ചാല്‍ ടൗണില്‍ യാത്രക്കാരെ നടുറോഡിലാണ് ഇറക്കിവിടുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട്​ പൊലീസിൽ നൽകിയിട്ടുള്ള പരാതിയില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ സര്‍വിസ് നിര്‍ത്തിവെക്കുന്നതടക്കമുള്ള സമരങ്ങള്‍ നടത്തുമെന്ന് അസോ. പ്രസിഡന്‍റ്​ പി.സി. രാജന്‍, സെക്രട്ടറി തോമസ് അഗസ്റ്റിന്‍, ട്രഷറര്‍ ജോഷി പി.ജോണ്‍ എന്നിവര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.