അടിമാലി: റോഡിൻെറ സംരക്ഷത്തിന് നിര്‍മിച്ച കല്‍കെട്ട് ഇടിഞ്ഞുവീണു. ഇതോടെ റോഡ് ചരിഞ്ഞ് അപകടാവസ്ഥയിലായി. അടിമാലി പഞ്ചായത്തിലെ ജനവാസ കേന്ദ്രത്തിലൂടെ കടന്നുപോകുന്ന ഇരുന്നൂറേക്കര്‍ -മെഴുകുംചാല്‍ റോഡില്‍ ചാറ്റുപാറയില്‍ ഈസ്റ്റേണ്‍ സ്‌കൂളിന് പിറകുവശത്താണ് വലിയതോതില്‍ കല്‍കെട്ട് ഇടിഞ്ഞത്. ഉദ്ദേശം 75 മീറ്റര്‍ നീളത്തിലാണ് കല്‍കെട്ട് ഇടിഞ്ഞത്. 15 അടിയിലേറെ ഉയരത്തിലാണ് ഇവിടെ നിർമിച്ചിട്ടുള്ളത്. ചരക്ക് വാഹനങ്ങളും സ്‌കൂള്‍-കോളജ് വാഹനങ്ങളും ധാരാളമായി കടന്നുപോകുന്ന റോഡ് അപകടാവസ്ഥയിലായ വിവരം നാട്ടുകാര്‍ അധികൃതരെ അറിയിച്ചെങ്കിലും സുരക്ഷക്കായി നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. രണ്ടുവര്‍ഷം മുമ്പാണ് ബി.എം ബി.സി നിലവാരത്തില്‍ ഇവിടെ റോഡ് നിര്‍മിച്ചത്. നിര്‍മാണത്തിലെ ക്രമക്കേടാണ് പെട്ടെന്ന് തകരാന്‍ കാരണമെന്നാണ് ആരോപണം. പൊതുമരമാത്ത് വകുപ്പിന് കീഴില്‍ പഴംബ്ലിച്ചാലില്‍നിന്ന് തുടങ്ങി ഇരുന്നൂറേക്കറില്‍ അവസാനിക്കുന്ന വലിയ റോഡുകളിലൊന്നാണിത്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതക്ക് സമാന്തരപാതയെന്ന നിലയില്‍ നിര്‍മിക്കപ്പെട്ട പാതയില്‍ ഇരുന്നൂറേക്കര്‍ മുതല്‍ മെഴുകുംചാല്‍വരെ നിർമാണഘട്ടം മുതല്‍ അഴിമതി ആരോപണമുണ്ട്. റോഡില്‍ ചിലയിടങ്ങളില്‍ ടാറിങ് പൂർണമായി തകര്‍ന്ന് വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. മഴക്കാലമായതിനാല്‍ കുഴികളില്‍ വെള്ളം തളംകെട്ടി നില്‍ക്കുന്നതിനാല്‍ ഇരുചക്രവാഹനയാത്രികര്‍ അപകടത്തില്‍ പെടുന്നതും പതിവാണ്. നേത്തേ ഇതിലൂടെ സർവിസ് നടത്തിയിരുന്ന സ്വകാര്യ ബസുകള്‍ റോഡ് മോശമായതോടെ സര്‍വിസുകള്‍ നിര്‍ത്തി. അടിമാലി പഞ്ചായത്തിലെ 13 മുതല്‍ 18 വരെയുളവാര്‍ഡുകളിലെ ജനങ്ങള്‍ ഉപയോഗിക്കുന്ന റോഡ് അടിയന്തരമായി നന്നാക്കണമെന്നാണ് ആവശ്യം. idl adi 1 road ചിത്രം.. ചാറ്റുപാറയില്‍ കല്‍കെട്ട് ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിലായ ഭാഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.