പീരുമേട്: പെരുവന്താനം പഞ്ചായത്തിലെ ദുരന്തസാധ്യത മേഖലകൾ ദേശീയ ദുരന്തനിവാരണ സേന സന്ദർശിച്ചു. മഴക്ക് മുന്നോടിയായി ദുരന്ത മേഖലകളിൽ കൃത്യമായ ഇടപെടലുകൾ സാധ്യമാകുന്നതിനായി കമാൻഡർ ഹരിധേവ് പണ്ടാറിൻെറ നേതൃത്വത്തിൽ ആറംഗ ദേശീയ ദുരന്തനിവാരണ സംഘമാണ് പഞ്ചായത്തിലെ ദുരന്തസാധ്യത പ്രദേശങ്ങൾ സന്ദർശിച്ചത്. കഴിഞ്ഞവർഷത്തെ കനത്ത മഴയിൽ നാശനഷ്ടങ്ങൾ ഉണ്ടായതിനാൽ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് സന്ദർശനം. കഴിഞ്ഞവർഷം 25ഓളം ഉരുൾപൊട്ടലുകൾ നടന്ന ചുഴുപ്പ് വാർഡും സന്ദർശിച്ചു. സേനക്കൊപ്പം പഞ്ചായത്ത് പ്രസിഡന്‍റ് ഡോമിന സജിയും റവന്യൂ വകുപ്പ് ജീവനക്കാരും ഉണ്ടായിരുന്നു. idl_ pmd - 1 ചുഴുപ്പിൽ ദേശീയ ദുരന്തനിവാരണ സേന സന്ദർശനം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.